tunnel

വയനാട്ടിലേക്കുള്ള തുരങ്ക പാതയുടെ നിർമ്മാണം ആരംഭിക്കുന്നു

ആനക്കാംപൊയിൽ - കള്ളാടി - മേപ്പാടി തുരങ്ക പാതയുടെ നിർമ്മാണം ആരംഭിക്കുന്നു. കൊങ്കൺ റയിൽവേ കോർപറേഷനെയാണ് തുരങ്ക പാതയുടെ നിർമ്മാണ പ്രവൃത്തി ഏൽപ്പിച്ചിരിക്കുന്നത്.കോഴിക്കോട ജില്ലയിൽ തിരുവമ്പാടി നിയോജക മണ്ഡലത്തിലെ മറിപ്പുഴ എന്ന സ്ഥലത്തു നിന്നും നിർദിഷ്ട തുരങ്കപാത ആരംഭിച്ചു കൽപ്പറ്റ നിയോജക മണ്ഡലത്തിലെ കള്ളാടിക്കു സമീപം അവസാനിക്കും. തുരങ്കപാതയിലേക്ക് എത്തിച്ചേരാനായി കോഴിക്കോട് ജില്ലയിൽ കുന്നമംഗലത്തു ദേശീയപാത 766 ൽ നിന്ന് വഴി മാറി നിലവിലുള്ള പൊതുമരാമത്തു വകുപ്പിന്റെ റോഡ് ഉപയോഗപ്പെടുത്തും. 16 കിലോ മീറ്ററാണ് പാതയുടെ മൊത്തം ദൈര്‍ഘ്യം.ആനക്കാംപൊയിലിനു സമീപം കുണ്ടന്‍തോടില്‍നിന്നാണു പാതയുടെ ആരംഭം. ഇവിടെ മറിപ്പുഴയ്ക്കു കുറുകെ 70 മീറ്റര്‍ നീളത്തില്‍ രണ്ട് വരി പാലം നിര്‍മിക്കും. ഇവിടെനിന്ന് രണ്ടുകിലോ മീറ്റര്‍ അകലെ സ്വര്‍ഗംകുന്നില്‍നിന്നാണു 6.8 കിലോ മീറ്റര്‍ വരുന്ന തുരങ്കത്തിന്റെ തുടക്കം.

ആനക്കാംപൊയില്‍-കള്ളാടി തുരങ്കപ്പപാത നിര്‍മാണമാരംഭിച്ച് മൂന്നു വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാനാവുമെന്നാണ് കണക്കുകൂട്ടല്‍. പാത പ്രാവര്‍ത്തികമാകുന്നതോടെ വയനാട്ടിലേക്കുള്ള ദൂരം 30 കിലോ മീറ്ററിലേറെകുറയും. നിലവില്‍ 85 കിലോ മീറ്ററാണു കോഴിക്കോട്ടുനിന്നു വയനാട്ടിലേക്കുള്ള ദൂരം. അത് 54 കിലോ മീറ്ററായി കുറയും.

 

 

Leave a Comment