കുറുവദ്വീപും സൂചിപ്പാറയും തുറന്നു (Kuruva island and Soojipara Water falls opened)

രണ്ടുവർഷത്തെ കാത്തിരിപ്പിനൊടുവിൽ ജില്ലയിലെ പ്രധാന ഇക്കോ ടൂറിസം കേന്ദ്രങ്ങളായ കുറുവ ദ്വീപും സൂചിപ്പാറയും സഞ്ചാരികൾക്കായി തുറന്നു. കുറുവ ദ്വീപില്‍ ഒരു ദിവസം 1150 പേർക്കാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ആദ്യ ദിവസംതന്നെ 1100 സഞ്ചാരികളെത്തി. മാനന്തവാടി ഡി.ടി.പി.സി.യുടെ അധീനതയിൽ പാൽവെളിച്ചം വഴിയും വനംവകുപ്പിന്റെ കീഴിൽ പാക്കം വഴിയുമാണ് കുറുവദ്വീപിലേക്കുള്ള പ്രവേശനം. രാവിലെതന്നെ രണ്ടുവഴികളിലും സഞ്ചാരികളെത്തിയിരുന്നു. സഞ്ചാരികൾക്കായി മൂന്ന് ചങ്ങാടങ്ങളാണ് ഒരുക്കിയിരിക്കുന്നത്. Read More

വയനാട്ടിലേക്കുള്ള തുരങ്ക പാതയുടെ നിർമ്മാണം ആരംഭിക്കുന്നു

ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്ക പാതയുടെ നിർമ്മാണം ആരംഭിക്കുന്നു. കൊങ്കൺ റയിൽവേ കോർപറേഷനെയാണ് തുരങ്ക പാതയുടെ നിർമ്മാണ പ്രവൃത്തി ഏൽപ്പിച്ചിരിക്കുന്നത്.കോഴിക്കോട ജില്ലയിൽ തിരുവമ്പാടി നിയോജക മണ്ഡലത്തിലെ മറിപ്പുഴ എന്ന സ്ഥലത്തു നിന്നും നിർദിഷ്ട തുരങ്കപാത ആരംഭിച്ചു കൽപ്പറ്റ നിയോജക മണ്ഡലത്തിലെ കള്ളാടിക്കു സമീപം അവസാനിക്കും. തുരങ്കപാതയിലേക്ക് എത്തിച്ചേരാനായി കോഴിക്കോട് ജില്ലയിൽ കുന്നമംഗലത്തു ദേശീയപാത 766 ൽ നിന്ന് Read More